Ultimate magazine theme for WordPress.

എക്സൽ മിനിസ്ട്രി 2025 വിബിഎസ് ലോഗോ പ്രകാശനം നടന്നു

കുമ്പനാട് : ബാല സുവിശേഷീകരണ രംഗത്തെ പ്രമുഖ പ്രവർത്തനമായ എക്സൽ മിനിസ്ട്രീസിന്റെ 2025 വിബിഎസ് ലോഗോ പ്രകാശനം സെപ്റ്റംബർ 13 വെള്ളിയാഴ്ച ഗിൽഗാൽ ആശ്വാസ ഭവനിൽ നടന്നു. പാ. വൈ. റെജി ലോഗോ പ്രകാശനം നിർവഹിച്ചു.

വർക്കി എബ്രഹാം കാച്ചാണത്ത് അധ്യക്ഷത വഹിച്ചു. മൈ കോമ്പസ് (എൻ്റെ വഴികാട്ടി) എന്നതാണ് 2025 എക്സൽ വിബിഎസിന്റെ ചിന്താവിഷയം. ജോബി കെ സി ചിന്താവിഷയം അവതരിപ്പിച്ചു. പാ. എബ്രഹാം ജോർജ് മലയിൽ, ഷിബു കെ ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. ബെൻസൻ വർഗീസ്, കിരൺ കുമാർ, ബ്ലസ്സൻ തോമസ്, ഡെന്നി ജോൺ, പ്രീതി ബിനു, ജിൻസി അനിൽ എന്നിവർ നേതൃത്വം നൽകി. സ്റ്റാൻലി എബ്രഹാം, ബ്ലസ്സി ബെൻസൺ, എന്നിവർക്കൊപ്പം എക്സൽ മ്യൂസിക് ബാൻഡ് സംഗീത ശുശ്രൂഷ നയിച്ചു. കഴിഞ്ഞ വിബി എസ്സിൽ നടന്ന പസിൽ ഗെയിമിൽ സമാനാർഹരായവർക്ക് സമ്മാനം നൽകി.

Sharjah city AG
Leave A Reply

Your email address will not be published.