Ultimate magazine theme for WordPress.

എക്സൽ ബിബ്ലിയ ബൈബിൾ ക്വിസ്, ഒന്നാം റൗണ്ട്‌ സമാപിച്ചു

യുഎഇ: പ്രമുഖ കുട്ടികളുടെ സംരക്ഷണ, സുവിശേഷ സംഘടനയായ എക്സൽ മിനിസ്ട്രിസ് മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരം ജൂൺ 26 ന് ഓൺലൈനിൽ നടന്നു. റവ. കെ ഓ മാത്യു ഉത്‌ഘാടനം ചെയ്ത മീറ്റിംഗിൽ എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ. തമ്പി മാത്യു ആശംസകൾ അറിയിച്ചു. ലൂക്കോസിന്റെ സുവിശേഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ക്വിസ് പ്രോഗ്രാം, ഇതു തിരുവെഴുത്തുകൾ ആത്മാർത്ഥമായി പഠിക്കാനും പഠിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.
എക്സൽ മിഡിൽ ഈസ്റ്റ് ഡയറക്ടർ റിബി കെന്നത്ത് ക്വിസ് മാസ്റ്റർ ആയിരുന്നു. സുമി വര്ഗീസ് (എക്സൽ യു.കെ.& അയർലണ്ട്) റ്റിൽഡാ വിന്നി (എക്സൽ ഡൽഹി) അനിൽ ഇലന്തൂർ, ബിനു വടശേരിക്കര, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രീതി ബിനു, പ്രീതി എബ്രഹാം എന്നിവർ പരിപാടിക്കു നേതൃത്വം നൽകി

യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം കുട്ടികൾ ക്വിസിൽ പങ്കെടുത്തു. ക്വിസിനുള്ള മേഖലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് വിജോയ് ജോൺ, ബൈജു അബ്രഹാം, .ആൻസി വിപിൻ എന്നിവരാണ്. ജെറി സൂസൻ ജോൺ സീനിയറിലും എബേൽ റെജിമാത്യു ജൂനിയറിലും ഒന്നാം സ്ഥാനതെത്തി.

Sharjah city AG