Ultimate magazine theme for WordPress.

ദയാവധം രാജ്യത്തിന്റെ \”ധാർമ്മിക സന്തുലിതാവസ്ഥ\” അട്ടിമറിക്കും ; ഫ്രഞ്ച് ബിഷപ്പുമാർ

ജീവിതത്തിന്റെ ദുർബല സമയത് സഹായിക്കാതെ മരിക്കാനുള്ള സഹായം നൽകുകയാണ് സമൂഹം . ആത്മഹത്യയെ സഹായിക്കുന്നതല്ലാതെ മറ്റൊരു ഉത്തരവും സമൂഹത്തിനു ഇപ്പോൾ നൽകാൻ കഴിയുന്നില്ല എന്ന പ്രതീതിയാണ് കണ്ടുവരുന്നത്

പാരീസ്: ദയാവധം അനുവദിക്കുന്നതിനുള്ള \”അധാർമ്മിക നിയമനിർമ്മാണം\” രാജ്യത്തിന്റെ \”ധാർമ്മിക സന്തുലിതാവസ്ഥ\” അട്ടിമറിക്കുമെന്ന് ഫ്രാൻസിലെ കത്തോലിക്കാ ബിഷപ്പുമാർ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സർക്കാരിന് മുന്നറിയിപ്പ് നൽകി. പതിറ്റാണ്ടുകളായി, നിരന്തരമായ ചികിത്സ ഒഴിവാക്കുന്നതിലും സാന്ത്വന പരിചരണം പ്രോത്സാഹിപ്പിക്കുന്നതിലും ഒരു സന്തുലിതാവസ്ഥ കണ്ടെത്തി ഈ \’ഫ്രഞ്ച് പാത\’ പിന്തുടരുകയും നമ്മുടെ രാജ്യത്തിന്റെ ധാർമ്മിക പൈതൃകത്തെ ഇല്ലാതാക്കരുത് എന്ന് ബിഷപ്പ് കോൺഫറൻസിന്റെ 10 അംഗ എക്സിക്യൂട്ടീവ് കൗൺസിൽ പറഞ്ഞു. “നമ്മുടെ ആരോഗ്യ സംവിധാനത്തെ നിലനിറുത്താൻ വളരെയധികം ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രേശ്നങ്ങൾ വളരെ ആണെകിലും രോഗികളെ പരിചരിക്കുന്നവർ ഈ സന്തുലിതാവസ്ഥയുമായി വളരെ അധികം നീതി പുലർത്തുന്നതായി തങ്ങൾ കാണുന്നതാണ് ഇത്തരം കൈത്താങ്ങ് അവരുടെ തൊഴിലിന് ബഹുമാനവും അവരുടെ പ്രതിബദ്ധതയ്ക്ക് അർത്ഥവും നൽകുന്നു ബിഷപ്പുമാർ പറഞ്ഞു. കോവിഡ് മഹാമാരിയുടെ സമയത്ത് നമ്മുടെ സമൂഹം ജീവൻ രക്ഷിക്കാൻ ഭാരിച്ച ത്യാഗങ്ങൾ ചെയ്തു, പ്രത്യേകിച്ച് ഏറ്റവും ദുർബലരായ, രോഗികളെയും പ്രായമായവരെയും അവരുടെ ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതിനായി വളരെ അധികം കഷ്ട്ടപ്പെട്ടു . എന്നാൽ ഇപ്പോൾ ബിഷപ്പുമാർ സെപ്റ്റംബർ 24-25 വാരാന്ത്യത്തിൽ പ്രസ്താവനയിൽ പറഞ്ഞു. 2023 അവസാനത്തോടെ ദയാവധം നിയമവിധേയമാക്കാൻ ഫ്രഞ്ച് സർക്കാർ പദ്ധതിയിട്ടിരുന്നു. അതിനു പിന്നാലെയാണ് നിർദിഷ്ട നിയമനിർമ്മാണത്തിന് വഴിയൊരുക്കിയ ഫ്രാൻസിന്റെ നാഷണൽ കൺസൾട്ടേറ്റീവ് എത്തിക്‌സ് കൗൺസിൽ, \”ഏതെങ്കിലും പരിഷ്കരണത്തിന് മുമ്പ്\” സാന്ത്വന പരിചരണം ആദ്യം രാജ്യവ്യാപകമായി ലഭ്യമാക്കണമെന്ന് ബിഷപ്പുമാർ വ്യക്തമാക്കിയത്.

1 Comment
  1. Lisa.F says

    Rattling excellent info can be found on web blog.Expand blog

Leave A Reply

Your email address will not be published.