ഡല്‍ഹി: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബുധനാഴ്ച വൈകിട്ടാണ് സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് അറിയിച്ചു.
കുല്‍ഗാം ജില്ലയിലെ ഹഡിഗാം മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതായി കശ്മീര്‍ സോണ്‍ പോലീസ് രാത്രി 10.30ഓടെയാണ് എക്സില്‍ അറിയിച്ചത്.
കുല്‍ഗാം പോലീസും സൈന്യവും സിആര്‍പിഎഫും ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
