ക്രൈസ്തവ എഴുത്തുകാരൻ ജോൺ എൽശദായിയുടെ സഹധർമ്മിണി എൽസി ജോൺ (67) ബെംഗളുരുവിൽ നിര്യാതയായി
ബെംഗളുരു: ക്രൈസ്തവ എഴുത്തുകാരൻ പത്തനാപുരം പെരെത്ത് പുത്തൻവീട്ടിൽ ജോൺ എൽശദായിയുടെ ഭാര്യ എൽസി ജോൺ (68) ബെംഗളുരുവിൽ നിര്യാതയായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ച് ദിവസങ്ങളായി അത്യാസന നിലയിൽ ബെംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. തുമ്പമൺ നോർത്ത് പൂമല തെക്കെതിൽ കുടുംബാംഗമാണ്. മക്കൾ: ബെറ്റ്സി, ബ്ലസ്സി ( ന്യൂജേഴ്സി യു.എസ്). മരുമക്കൾ. ടോബിൻ, ടോണി (ന്യൂജേഴ്സി യു.എസ്). ദീർഘവർഷങ്ങൾ അമേരിക്കയിലെ ന്യൂജേഴ്സിയിൽ മക്കളൊടൊപ്പം താമസിച്ചിരുന്ന ഇവർ ബെംഗളുരുവിലെ കല്യാൺ നഗറിലെ ഭവനത്തിൽ നിന്നും നാളെ തിരിച്ചു പോകുവാനായി ഇരിക്കവെയാണ് എൽസി ജോണിൻ്റെ വേർപാട്തൻ്റെ മാതാവ് മറിയാമ്മ മത്തായി നിത്യതയിൽ ചേർക്കപ്പെട്ട് ഇന്ന് 30 ദിനങ്ങൾ കഴിയുന്നതിനു മുമ്പെ താനും കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
മക്കൾ: ബെറ്റ്സി, ബ്ലസ്സി ( ന്യൂജേഴ്സി യു.എസ്)മരുമക്കൾ. ടോബിൻ, ടോണി (ന്യൂജേഴ്സി യു.എസ്).
സഹോദരങ്ങൾ: എൽസി ജോൺ (യു.എസ്), പരേതനായ പി.എം.ജോൺ, മേഴ്സി ജോൺ (ഐയിരൂർ), പാസ്റ്റർ.വർഗീസ് മത്തായി (എറണാകുളം),സജി മാത്യൂ ( സൗദി), ഡെയ്സി കുരുവിള (കിടങ്ങന്നൂർ)
