ഗസ്സ സിറ്റി : ഗസ്സ നഗരത്തിൽ നിന്ന് യുഎസ് പൗരന്മാരെ ഒഴിപ്പിക്കാൻ സുരക്ഷിത പാത ഒരുക്കി ഈജിപ്ത്. ഇതിനായി അഞ്ച് മണിക്കൂർ നേരത്തേക്ക് റഫ അതിർത്തി തുറന്നിടും. ഗസ്സയുടെ ഏക കര അതിർത്തിയാണ് റഫ ക്രോസിംഗ്. ഇതു വഴി യുഎസ് പൗരന്മാരെ ഒഴിപ്പിക്കാനാണ് ഈജിപ്തും ഇസ്രായേൽ സമ്മതിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിന് വേണ്ടി ക്രോസിംഗ് തുറന്നിടാൻ രണ്ട് രാജ്യങ്ങളും സമ്മതിച്ചു.
