സ്പെയിൻ: അഖിലേന്ത്യാ എ.ജി സൂപ്രണ്ടൻറ് റവ.പോൾ തങ്കയ്യ വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് ഫെലോഷിപ്പ് കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സ്പെയിനിലെ മാട്റിഡിൽ നടന്ന വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് കോൺഗ്രസ് 9-ാമത് സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്.
115 രാജ്യങ്ങളിൽ നിന്നായി 4500 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. നിലവിൽ അഖിലേന്ത്യാ എ.ജി. സൂപ്രണ്ട് , സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ട് എന്നീ ചുമതലകൾ വഹിക്കുന്നു. ബെംഗളൂരുവിലെ ഇന്ദിരാനഗറിലും കൊത്തന്നൂർ കണ്ണൂരിലുമായി മുപ്പത്തി അയ്യായിരം പേർ വിവിധ സമയങ്ങളിൽ ആരാധിക്കുന്ന എഫ്.ജി.എ ജി സഭയുടെ സ്ഥപനും സീനിയർ ശുശ്രൂഷകനും കൺവൻഷൻ പ്രഭാഷകനുമാണ് റവ.പോൾ തങ്കയ്യ.

Comments are closed.