Ultimate magazine theme for WordPress.

ഈയ്യംകുന്ന് മഹനേദാൻ ഐപിസി ചർച്ച് 21 ദിന ഉപവാസപ്രാർത്ഥന ജൂലൈ 7 മുതൽ

കൊട്ടാരക്കര : കൊട്ടാരക്കര ഈയ്യംകുന്ന് മഹനേദാൻ ഐപിസി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 7 തിങ്കൾ മുതൽ 27 തിങ്കൾ വരെ 21 ദിവസത്തെ ഉപവാസപ്രാർത്ഥന നടക്കും. പാ. ജിജി ജോർജ് ആനന്ദപ്പള്ളി ഉദ്‌ഘാടനം നിർവഹിക്കും.

മീറ്റിംഗിൽ പാസ്റ്റർമാരായ സെലിൻ രാജ് തിരുവനന്തപുരം, റെജി ചെക്കുളം, സുനിൽ ശൂരനാട്, അരുൺ മണക്കാല, റോയ് ഇറുകുന്ന്, ബാബു അരുൾദാസ്, ബാലചന്ദ്രൻ പനവേലി, ആൻഡ്രൂസ് ജോർജ്, സാംസൺ ചാന്ദ്രത്തിൽ, സാം അഞ്ചൽ, ജേക്കബ് കാനച്ചിറ, ജോസ് എബ്രഹാം കാക്കത്താനം, അനൂപ് കൊട്ടാരക്കര, ടാർസൺ തോമസ്, ബാബു ആന്റണി, അഭിലാഷ് വാപ്പാല, മോഹനൻ പിള്ള, സുഗതൻ മേലില എന്നിവർ പ്രസംഗിക്കും. പാ. സാം വിലങ്ങറ നേതൃത്വം നൽകും.

Sharjah city AG