അറസ്റ്റിലായ ക്രിസ്ത്യൻ സംഘടന നേതാവിന് മോചനം
ഹവാന: ക്യൂബയിൽ അറസ്റ്റിലായ ക്രൈസ്തവ സംഘടനയായ ക്രിസ്ത്യൻ ലിബറേഷൻ മൂവ്മെന്റിന്റെ ദേശീയ സംഘാടകനായ എഡ്വേർഡോ കാർഡറ്റിന് മോചനം. ഒക്ടോബർ 15നു രാത്രിയിൽ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തുകൊണ്ടു പോയ അദ്ദേഹത്തെ പിന്നീട് മോചിപ്പിക്കുകയായിരിന്നു. സംസാരിക്കണമെന്ന് പറഞ്ഞാണ് എഡ്വേർഡോയെ പോലീസ് രാത്രി അറസ്റ്റ് ചെയ്തു കൊണ്ട് പോയതെന്ന് സംഘടനയുടെ പ്രതിനിധി കാർലോസ് പായ പറഞ്ഞു. ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയാ-കാനലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരായ വൈദികരുടെ രാഷ്ട്രീയവും, വിമര്‍ശനാത്മകവുമായ അഭിപ്രായ പ്രകടനങ്ങള്‍ നിയന്ത്രിക്കണമെന്നു രാജ്യത്തെ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരിന്നു. വലസ്കോ പട്ടണത്തിൽ നിന്നും, ഹോൽഗ്യിൻ നഗരത്തിലേക്കാണ് എഡ്വേർഡോ കാർഡറ്റിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോയത്. അറസ്റ്റിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
