തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിലെ വിവിധ ഇടവകളുടെ സംയുക്ത അഭിമുഖ്യത്തിൻ്റെ നടന്ന എക്യുമെനിക്കൽ പ്രയർ സെൻ്റ് ആൻ്റണിസ് ആശ്രമത്തിൽ നടന്നു. കെസിസി സോൺ പ്രസിഡണ്ട് റവ ഡെയിൻസ് പി സാമുവേൽ ഉദ്ഘാടനം നിർവഹിച്ചു.
മിൻ്റാ മറിയം വർഗ്ഗീസ് മുഖ്യ സന്ദേശം നൽകി. ഗാനശുശ്രൂഷ ബേഥേൽ മാർത്തോമ്മ ചർച്ച് ഗായകസംഘം നിർവഹിച്ചു. മദ്ധ്യസ്ഥ പ്രാർത്ഥന ഇവാൻജലിക്കൽ ചർച്ച് പ്രതിനിധി ജോസ് നിർവഹിച്ചു . യോഗത്തിൽ ഫാദർ ജോബിൻ ശങ്കരത്തിൽ, ഫാദർ ഓ എം ശമുവേൽ, ഫാദർ അഖിൽ വർഗ്ഗീസ്, റവ അൻ്റോ അച്ചൻകുഞ്ഞ്, കെ സി സി കോന്നി സോൺ ഭാരവാഹികളായ റവ ഷാജി കെ ജോർജ്, റവ സജു വർഗ്ഗീസ് തുടങ്ങിയവർ നേതൃത്വം നൽകി. സോൺ ട്രഷറർ എൽ എം മത്തായി, സോൺ സെക്രട്ടറി കറൻ്റ് അഫേഴ്സ് കമ്മിഷൻ വൈസ് ചെയർമാൻ അനീഷ് തോമസ് , ജോയിൻ സെക്രട്ടറി ലിബിൻ പീറ്റർ തണ്ണിത്തോട് കെ സി സി യുടെ വിവിധ കമ്മിഷൻ ഭാരവാഹികൾ കമ്മറ്റി അംഗങ്ങളായ ജോയിക്കുട്ടി ചേടിയത്ത്, ടി എം വർഗ്ഗീസ്, ജോൺ കിഴക്കേതിൽ, ഇടിച്ചാണ്ടി മാത്യു, ബ്ലെസൻ മാത്യു,ഷിജു മാത്യു, അനു ടി ജോസഫ്, ജോബിൻ കോശി ,മോനി മുട്ടുമണ്ണിൽ, റൂബി സ്ക്കറിയ, മെറിനാ ജോസഫ്,അജിൻ പോൾസൺ വിവിധ ഇടവകളിലെ ഭാരവാഹികൾ, സംഘടന ഭാരവാഹികൾ, പ്രവാസി സംഘടന ഭാരവാഹികൾ എന്നിവർ അതിഥികളായിരുന്നു.
