ഡല്‍ഹി: ഉത്തരാഖണ്ഡില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ന് രാവിലെയാണ് ഉത്തരാഖണ്ഡില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അനുസരിച്ച്, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പിത്തോരഗഢില്‍ നിന്ന് 48 കിലോമീറ്റര്‍ വടക്കുകിഴക്കാണ്. രാവിലെ 9.11നായിരുന്നു സംഭവം. ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഇന്നലെ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
