മെക്‌സിക്കോയിൽ ഭൂചലനം
മെക്സിക്കൊ സിറ്റി : മെക്സിക്കോയിലെ ഗൾഫ് ഓഫ് കാലിഫോർണിയ മേഖലയിൽ ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് . യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ഭൂകമ്പത്തിന്റെ ആഴം 10 കിലോമീറ്റർ (6.21 മൈൽ) ആണെന്ന് യുഎസ്ജിഎസ് അറിയിച്ചു. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ നേരത്തെ വ്യക്തമാക്കിയിരുന്നു. നാഷനഷ്ട്ടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല .
