കുവൈറ്റില്‍ ഭൂചലനം
കുവൈറ്റ് :ഇന്ന് പുലര്‍ച്ചെ 4.28ന് കുവൈറ്റിൽ ഭൂചലനം. അല്‍ അഹ്മദിയില്‍ നിന്ന് 24 കിമി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയ ചലനം കുറച്ച് മിനിറ്റുകളോളം അനുഭവപ്പെട്ടുവെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് റിപ്പോര്‍ട്ട് ചെയ്തു.
