ഇ എ എബ്രഹാം നിത്യതയിൽ
ഹൂസ്റ്റണ്‍ : നിരണം കുറിച്ചിയേത്ത് എരമല്ലാടില്‍ ഇ എ എബ്രഹാം (അനിയന്‍, 85 വയസ്സ്) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ : ചെങ്ങന്നൂര്‍ കേളയില്‍ കുടുംബാംഗം ഗ്രേസ് എബ്രഹാം. മക്കള്‍ : ജോജു എബ്രഹാം (ഓസ്റ്റിന്‍). മരുമകള്‍: ജയാ ജോര്‍ജ് ഏബ്രഹാം. കൊച്ചുമക്കള്‍ : നിധി, സേജന്‍, ദിലന്‍. പൊതുദര്‍ശനം : ജൂലൈ 8 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതല്‍ 8:30 വരെ – ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (5810, Almeda Genoa Road, Houston, TX 77048). സംസ്‌കാര ശുശ്രൂഷ : രണ്ടാം ഭാഗ ശുശ്രൂഷ ജൂലൈ 9 ശനിയാഴ്ച രാവിലെ 9:00 മുതല്‍ 10:30 വരെ – ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (5810, Almeda Genoa Road, Houston, TX 77048) തുടര്‍ന്ന് ഉച്ച കഴിഞ്ഞ് 1:45 നു ഓസ്റ്റിന്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ ( 2800, Hancock Drive, Austin, TX 78731) മൂന്നാം ഭാഗ ശുശ്രൂഷയ്ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കുന്നതുമാണ്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
