Ultimate magazine theme for WordPress.

ഇസ്രയേലിലെ മേച്ചില്‍പുറങ്ങളില്‍ ഡ്രോണുകള്‍ ഉയരുന്നു …

ദൂരെ മേയുന്ന പശുക്കള്‍ക്ക് മുകളില്‍ റിമോട്ട് നിയന്ത്രിതമായ ക്വാഡ് കോപ്റ്ററുകള്‍ വട്ടമിട്ട് പറക്കുകയാണ്.

കന്നുകാലികള്‍ മേയുന്ന ഇസ്രയേലിലെ മേച്ചില്‍പുറങ്ങളില്‍ ഡ്രോണുകള്‍ പറക്കുന്ന ശബ്ദം ഉയരുകയാണിപ്പോള്‍. മേയാന്‍ അഴിച്ചുവിടുന്ന പശുക്കൂട്ടങ്ങളെ നിരീക്ഷിക്കാന്‍ വളര്‍ത്തുനായ്ക്കളെ കൂടെ കൊണ്ടുപോവുകയോ കുതിരപ്പുറത്തും മറ്റുമായി കര്‍ഷകര്‍ തന്നെ പരിസരങ്ങളില്‍ കറങ്ങുകയുമാണ് ചെയ്യാറ്. ഇപ്പോള്‍ ആ സ്ഥാനത്തേക്ക് പുതിയ ഡ്രോണ്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് കര്‍ഷകര്‍. റിമോട്ട് നിയന്ത്രിതമായ ക്വാഡ് കോപ്റ്ററുകള്‍ പശുക്കള്‍ക്ക് മുകളില്‍ വട്ടമിട്ട് പറക്കുകയാണ്. ദൂരെ മേയുന്ന പശുക്കളുടെ ദൃശ്യങ്ങള്‍ കര്‍ഷകര്‍ക്ക് ഒരിടത്തിരുന്ന് കാണാം.

Sharjah city AG