Ultimate magazine theme for WordPress.

ഇക്കാലഘട്ടത്തിന്റെ ആവശ്യം സ്നേഹത്തിന്റെ ഭാഷയിൽ പ്രതികരിക്കുന്ന യുവത്വം: ഡോ.മാത്യുസ് മാർ സെറാഫിം

അടൂർ: വിശ്വസാഹോദര്യത്തിനും മാനവികതയ്ക്കും പ്രാധാന്യം നൽകുന്ന കർമ്മപദ്ധതികളിലൂടെയാണ് നവ തലമുറയെ ആനയിക്കേണ്ടതെന്നും മത തീവ്രവാദ തത്വശാസ്ത്രങ്ങളോടും വർഗീയതയോടും സ്നേഹത്തിന്റെ ഭാഷയിൽ പ്രതികരിക്കുന്ന യുവതലമുറയാണ് ഇക്കാലഘട്ടത്തിന്റെ ആവശ്യമെന്നും മാർത്തോമ്മാ സഭ അടൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ സെറാഫിം.

യുണൈറ്റഡ് റിലിജയൻസ് ഇൻഷ്യേറ്റീവ് (യുആർഐ) ദക്ഷിണേന്ത്യ ഘടകത്തിൻ്റെ നാലുദിവസത്തെ യൂത്ത് ക്യാമ്പ് അടൂർ മാർത്തോമ്മാ യൂത്ത് സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുആർഐ ഏഷ്യ കോഡിനേറ്റർ ഡോ.ഏബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു.

ചെന്നൈ ഇന്റർനാഷണൽ മിഷൻ കൺസൽട്ടന്റ് റെനി .കെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.സൗമ്യ അഗർവാൾ,ഡോ.ദേവി രാജ് ,പി.കെ.രാമചന്ദ്രൻ, കെ.ജി.മത്തായികുട്ടി, പ്രൊഫ.ആർദ്ര.പി.മനോജ്,ബാബു പൊന്നച്ചൻ ,മനത് ധിലോൺ,സീംറാൻ കൗർ എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് നാളെ സമാപിക്കും.

Sharjah city AG