Official Website

ഡോക്ടർ ഫ്രെഡി ഡാനിയേൽ ഓസ്ട്രേലിയയിൽ നിര്യാതനായി.

ഡോക്ടർ ഫ്രെഡി ഡാനിയേൽ ഓസ്ട്രേലിയയിൽ നിര്യാതനായി.

0 389

ഡോക്ടർ ഫ്രെഡി ഡാനിയേൽ ഓസ്ട്രേലിയയിൽ നിര്യാതനായി.

മെൽബൺ : മലയാളിയും മെൽബണിലെ അറിയപ്പെടുന്ന തോറാസിക്ക് സർജനുമായ ഡോക്ടർ ഫ്രെഡി ഡാനിയേൽ (83 വയസ്സ്) മെൽബണിൽ നിര്യാതനായി. 1970 ൽ ഓസ്ട്രേലിയയിൽ കുടിയേറിയ ആദ്യകാല മലയാളികളിൽ ഒരാളായിരുന്ന ഡോക്ടർ ഫ്രെഡി ഡാനിയേൽ വിക്ടോറിയ മലയാളി അസോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളുകൂടിയായിരുന്നു. കല – സാംസ്‌കാരിക – കായിക രംഗങ്ങളിൽ സജീവ
സാന്നിധ്യമായിരുന്ന ഡോക്ടർ ഫ്രെഡി ഡാനിയേൽ ഒരു നല്ല ചിത്രകാരനും ഗായകനുമായിരുന്നു. ഭാര്യ : ഡോക്ടർ വത്സ. മക്കൾ : ഡെന്നിസ്, ആൻ, ഡോക്ടർ ദീപ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: