ഡഗ്ളസ് ജോസഫിന് കെ.എം. സി. സി അവാർഡ്
യു.എ ഇ ഫുജൈറ കെ.എം സി സി ഏർപ്പെടുത്തിയ വിദ്യാഭ്യാസ രംഗത്തെ സംഭാവനക്കുള്ള അവാർഡ് ഫുജൈറ ഔർ ഓൺ ഇംഗ്ലീഷ് സ്കൂൾ കോമേഴ്സ് വിഭാഗം മേധാവി ഡഗ്‌ളസ് ജോസഫിന് ലഭിച്ചു സി.ബി.എസ് ഇ കരിയർ കൗൺസിലർ , ഭാരത് സഹോദയ റിസോഴ്സ് പെഴ്സൺ, എഴുത്തുകാരൻ , മോട്ടിവേഷണൽ സ്പീക്കർ, ക്വിസ്സ് മാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു
ഹിസ് എമിനൻസ് ഷെയ്ക്ക് സയിദ് ബിൻ അൽ ഷർക്കി (ചെയർമാൻ ചേമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി) അവാർഡ് സമ്മാനിച്ചു ഇന്ത്യൻ സോഷ്യൽ ക്ലബിൽ സമ്മേളനത്തിൽ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ, ബിൻ സായിദ് ( ഫുജൈറ പോലീസ് ) താരിഖ് അൽ ഹാനി ( *ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് ) *. പുത്തൂർ റഹ്മാൻ (പ്രസിഡൻറ് യു.എ. ഇ കെ.എം സി. സി ) എന്നിവർ സന്നിഹിതരായിരുന്നു
. ഡോ. കെ.ഇ ഹരീഷ് (സി.ഇ.ഒ എമിനൻസ് സ്കൂൾ ) മുഹന്മദ് നൗഷാദ് (ഡയറക്ടർ, ഫോർ സ്കിൽ ഇംഗ്ലീഷ് ഇസ്‌റ്റിറ്റ്യൂട്ട് ) രാജേഷ് ജെ. ( ഇന്ത്യൻ സ്കൂൾ ഫുജൈറ) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ.
