Ultimate magazine theme for WordPress.

ആശങ്കപ്പെടേണ്ടതില്ല കുരങ്ങുപനിക്കെതിരെ എല്ലാനടപടികളും സ്വീകരിച്ചുവരുന്നു; ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:കേരളത്തിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ കൊല്ലം സ്വദേശിയായ 35 കാരനാണു വൈറസ് സ്ഥിരീകരിച്ചത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ 15 ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേരള സർക്കാർ അറിയിച്ചു. \”ആശങ്കയ്‌ക്കാനോ ഉത്കണ്ഠപ്പെടാനോ ഒന്നുമില്ല. എല്ലാ നടപടികളും സ്വീകരിച്ചുവരുന്നു, രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്,\” സംസ്ഥാന മന്ത്രി അറിയിച്ചു. ഇയാളുടെ സാമ്പിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. മുൻകരുതലെടുക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു.

Leave A Reply

Your email address will not be published.