വാഷിംഗ്ടൺ : അധികാരത്തിലെത്തിയാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ്. വിദേശ ഉൽപന്നങ്ങൾക്ക് ഏറ്റവും ഉയർന്ന ഇറക്കുമതി നികുതി ചുമത്തുന്നത് ഇന്ത്യയാണെന്ന് പറഞ്ഞതിന് ശേഷമാണ് ട്രംപ് ഇപ്രകാരം പറഞ്ഞത്.
ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ സാമ്പത്തിക വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. കുറഞ്ഞ നികുതി എന്ന ഏറ്റവും മികച്ച നയം ആരംഭിച്ചത് താനാണെന്നും ട്രംപ് അവകാശപ്പെട്ടു, നികുതി പിരിക്കുന്നതിൽ അമേരിക്കയ്ക്ക് താൽപ്പര്യമില്ലെന്ന് പറഞ്ഞു.
