ഡൊമിനിക്ക : “ദൈവത്തോടൊപ്പം നിലകൊള്ളുക മാത്രമാണ് പ്രതിരോധിക്കാനുള്ള ഏക വഴി” എന്ന് ഡൊമിനിക്കൻ റിപ്പബ്ലിക് പ്രസിഡന്റ് ലൂയിസ് അബിനാദർ പ്രസ്താവിച്ചു. രാജ്യം ഭരിക്കുന്നതിലെ പ്രതിസന്ധികളെ അദ്ദേഹം എങ്ങനെ നേരിടുന്നുവെന്നും തന്റെ ദൈനംദിന ജീവിതത്തിൽ പ്രാർത്ഥനയ്ക്കുള്ള പ്രധാന പങ്കും അദ്ദേഹം പരസ്യമായി പങ്കുവെച്ചു.
സന്തോ ഡൊമിംഗോ നോർത്തേയിൽ ‘മിനിസ്ട്രി ഇന്റർനാഷണൽ മോണ്ടെ ഡി ഡിയോസ് ഹൊറേബ്’ സഭയുടെ പുതിയ ദൈവാലയം ഉദ്ഘാടനം ചെയ്യവെയായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന. കരീബിയനിലെ തന്നെ ഏറ്റവും വലിയ ഇവാഞ്ചലിക്കൽ കേന്ദ്രങ്ങളിലൊന്നായ ഈ മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ സഭാ നേതാക്കളും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.

Comments are closed.