Ultimate magazine theme for WordPress.

കേരത്തിൽ ഇന്ന് വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും, ഒപി പ്രവർത്തിക്കില്ല, അടിയന്തര ശസ്ത്രക്രിയകൾ മാത്രം

കൊച്ചി : കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധം ഉയർത്തി ഇന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാനവ്യാപകമായി പണിമുടക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്.
കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിപിഎംടിഎ), കേരള ഗവ. സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നീ സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കും. ആശുപത്രികളിലെ ഒപി പ്രവർത്തിക്കില്ല, അടിയന്തര ശസ്ത്രക്രിയകൾ മാത്രമേ ഉണ്ടായിരിക്കയുള്ളു.

Sharjah city AG