Ultimate magazine theme for WordPress.

അരുതേ തകർക്കരുതേ നമ്മുടെ തലമുറയെ

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

കേരളം ലഹരിയുടെ ഹബ് ആയി മാറുന്നു.തലമുറകളെ അറിഞ്ഞുകൊണ്ടോ അറിയാതെയോ അകപ്പെടുത്തി കളയുന്ന ഏറ്റവും വലിയ വിപത്താണ് ലഹരി. ലഹരിക്കടിമപ്പെട്ടവരെ മോചിപ്പിക്കാൻ വളരെ പ്രായസം ആണ് .
തലച്ചോറിനെ നിയന്ത്രണവിധേയമല്ലാതെയാക്കി താല്‍ക്കാലിക സുഖം മാത്രം പകര്‍ന്ന് നല്‍കി ഫലപ്രദമായ മരുന്നുകളില്ലാത്ത രോഗങ്ങള്‍ക്കും പിന്നീട് മരണത്തിനും ഒറ്റിക്കൊടുക്കുകയാണ് ലഹരി മരുന്നുകള്‍. ലോകത്ത് 270 മില്ല്യണ്‍ ജനങ്ങള്‍ ലഹരിക്ക് അടിമയാണ്. ഇതില്‍ 35.6 മില്യണ്‍ ജനങ്ങള്‍ കഞ്ചാവിന് അടിമയായവരാണ്. ഓരോ വര്‍ഷവും ശരാശരി 4 ശതമാനം വളര്‍ച്ചയാണ് ലഹരി ഉപയോഗത്തിലുണ്ടാവുന്നത്. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മൂലം മാത്രം 80 ലക്ഷം പേര്‍ ഒരു വര്‍ഷം ലോകത്ത് മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ 12 ലക്ഷത്തോളം ഹതഭാഗ്യരെ സംഭാവന ചെയ്തിരിക്കുന്നത് ഇന്ത്യയാണ്.
അന്താരാഷ്ട ലഹരി മാഫിയ വിപണിക്കായി ലക്ഷ്യമിട്ടിരിക്കുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോക രാഷ്ട്രങ്ങളെയാണ്. നമ്മുടെ വിഭവ ശേഷികളില്‍ അതിപ്രധാനമായ പുതു തലമുറകളിലാണ് മാഫിയകള്‍ സ്വപ്നം നെയ്യുന്നത്. മദ്യേതര ലഹരിയുടെ കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ സ്ഥിതി അത്യന്തം ഗൗരവമാണെന്ന് ബോധ്യപ്പെടും. പ​ര​മ്പ​രാ​ഗ​ത ച​ര​ക്കു​ക​ൾ മ​യ​ക്കാനു​ള്ള​താ​ണെ​ങ്കി​ൽ എം.​ഡി.​എം.​എ ഉ​ണ​ർ​ത്താ​നു​ള്ള​താ​ണ്​ എ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. ഹൃ​ദ്രോ​ഗം, ഓ​ർ​മ​ക്കു​റ​വ്, വി​ഷാ​ദ​രോ​ഗം, പ​രി​ഭ്രാ​ന്തി, മ​നോ​നി​ല ത​ക​രാ​റി​ലാ​ക​ൽ, കാ​ഴ്ച​ക്കു​റ​വ് എ​ന്നി​വ​ക്കി​ട​യാ​ക്കു​ന്ന ഈ ​മ​യ​ക്കു​മ​രു​ന്ന്​ ഉ​റ​ക്ക​മി​ല്ലാ​യ്മ​ക്ക്​ ‘ഉ​ത്ത​മം’​എ​ന്ന്​ പ​റ​യു​ന്ന​ത്​ ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ക്കാ​രാ​യ ഡ്രൈ​വ​ർ​മാ​രാ​ണ്. നാ​ഷ​ന​ൽ പെ​ർ​മി​റ്റ്​ ലോ​റി​ക്കാ​രി​ൽ​നി​ന്നു എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​പ്പോ​ൾ അ​വ​ർ പ​റ​ഞ്ഞ ന്യാ​യം വാ​ഹ​നാ​പ​ക​ട​മി​ല്ലാ​തെ രാ​ത്രി​യി​ൽ എ​ത്ര സ​മ​യം വേ​ണ​മെ​ങ്കി​ലും വ​ണ്ടി​യോ​ടി​ക്കാ​മെ​ന്നാ​ണെ​ന്ന്​ എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, മ​റ്റ്​ മ​രു​ന്നു ക​ളേ​ക്കാ​ൾ മ​നു​ഷ്യ​നെ ജീ​വി​പ്പി​ച്ചു കൊ​ല്ലു​ക​യാ​ണി​ത്​ എ​ന്ന​താ​ണ്​ വാ​സ്ത​വം എ​ന്ന്​ എ​ക്​​സൈ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു. എം ഡി എം എ യുടെ ഉപയോഗം അസാധാരണമായ വൈകൃതങ്ങളിലേക്ക് കൊലപാതകങ്ങളിലേക്കും നയിക്കപ്പെടുന്നു.
മദ്യവും മയക്കുമരുന്നും പുകയില ഉല്പന്നങ്ങളും മാരകവസ്തുക്കളാണെന്ന്
മനസിലാക്കി. വിലയേറിയ ജീവിതത്തിൽ ലഹരി പദാർത്ഥങ്ങൾക്കെതിരെ നമ്മുക്ക് ഒരുമിച്ച് പൊരുതാം എന്ന് നാം ഓരോരുത്തരും തീരുമാനിക്കാം.
ജൂൺ 26 NICOG കൊല്ലം സെന്റെർ വൈപിസിഎയുടെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രികരിച്ചും പൊതുസ്ഥലങ്ങളിലും വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയാണ് . വൈ പി സി എ , സണ്ടേസ്ക്കൂൾ ടീം നോടൊപ്പം എക്സൈസ് വിമുക്തിയും , സമൂഹത്തിലെ വിശിഷ്ട അതിഥികളും പങ്കെടുക്കുന്നു.

go & spel
YPCA Team. KOLLAM Centre

Sharjah city AG