ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൻ്റെയും ചാരിറ്റി ഡിപ്പാർട്ടുമെന്റിന്റെയും നേതൃത്ത്വത്തിൽ പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ് വിജയിച്ച പാസ്റ്റേഴ്സിൻ്റെ മക്കൾക്ക് ചൊവ്വാഴ്ച്ച (ജൂൺ 11) ചിങ്ങവനം ബെഥേസ്ദാ ഓഡിറ്റോറിയത്തിൽ സ്കോളർഷിപ്പ് വിതരണം ചെയ്യും.
പാ കുരുവിള റ്റി എം അദ്ധ്യക്ഷത വഹിക്കും പാ ബിജു തമ്പി പ്രസംഗിക്കും പാ പ്രിൻസ് തോമസ് ആമുഖ പ്രസംഗം നടത്തും. പത്താം ക്ലാസ്സ് വിജയിച്ച കുട്ടികൾക്ക് 10,000 രൂപയും. പന്ത്രണ്ടാം ക്ലാസ്സ് വിജയിച്ച കുട്ടികൾക്ക് 25,000 രൂപയുമാണ് സ്കോളർഷിപ്പ് നല്കുന്നത്.

Comments are closed.