ലോകത്തെ കീഴടക്കാൻ Disease X , കൊവിഡിനെക്കാള്‍ വിനാശകാരി മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡിനേക്കാള്‍ മാരകമായേക്കാവുന്ന രോഗത്തിന്‍റെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും ആരോഗ്യ വിദഗ്ധരും. കടുത്ത പനിയും രക്തസ്രാവവും മൂലം ചികിത്സ തേടിയ ആളിലാണ് രോഗം കണ്ടെത്തിയത്. ഡിസീസ് എക്സ് വലിയ നാശം വിതച്ചേക്കാമെന്ന് 1976-ൽ എബോള വൈറസ് കണ്ടെത്തിയ പ്രൊഫസർ ജീൻ ജാക്വസ് മുയെംബെ തംഫു വ്യക്തമാക്കി. ആഫ്രിക്കയിലെ ഉഷ്ണമേഖലാ കാടുകളിൽ അതി വിനാശകരമായ വൈറസുകളുടെ ഉറവിടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജന്തുക്കളിൽ നിന്നാണ് വൈറസ് പടർന്നിരിക്കുന്നത്. കൊറോണ വൈറസിന് സമാനമായി ഡിസീസ് എക്സ് പടർന്നു പിടിക്കുമെന്നും മരണനിരക്ക് 50-90 ശതമാനമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകർക്കൽ, വന്യജീവി വ്യാപാരം എന്നിവയാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നതെന്ന് സംഘടന മുന്നറിയിപ്പിൽ പറയുന്നു.
