ക്രൈസ്തവ ലോകത്തിനായി ഡിജിറ്റൽ സാങ്കേതികവിദ്യ
സോൾ:ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ആശയ വിനിമയത്തിനായി ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകം കെട്ടിപ്പടുക്കാൻ ഉള്ള ആശയങ്ങൾ ചർച്ച ചെയ്തു. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ നടന്ന സിഗ്നിസ് വേൾഡ് കോൺഗ്രസിന്റെ സമ്മേളനത്തിൽ വത്തിക്കാനിലെ കമ്മ്യൂണിക്കേഷൻ ഡികാസ്റ്ററി മേധാവി പൗലോ റുഫിനി ആണ് ആശയം പ്രകടിപ്പിച്ചത്. ഏകാന്തത ലഘൂകരിക്കാനും നല്ല നാളേക്കായി സ്നേഹാധിഷ്ഠിത ബന്ധങ്ങൾ കെട്ടിപ്പടുക്കാനും ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വത്തിക്കാൻ അംഗീകരിച്ച കത്തോലിക്കാ ഓഡിയോ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദഗ്ധരുടെ ആഗോള ഫോറമാണ് സിഗ്നിസ്. ഡിജിറ്റൽ സാങ്കേതികവിദ്യയെ സുഹൃത്തായും ശത്രുവായും ഉപയോഗിക്കാം, അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 300-ഓളം മാധ്യമ വിദഗ്ധരുടെ ത്രിദിന യോഗത്തിൽ റുഫിനി തന്റെ മുഖ്യ പ്രസംഗത്തിൽ പറഞ്ഞു.
