Ultimate magazine theme for WordPress.

കൊത്തന്നൂരിൽ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഹെഡ്ക്വാട്ടേഴ്‌സ് സമർപ്പണ ശുശ്രൂഷ നടന്നു

ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റിന്റെ നേതൃത്വത്തിൽ കൊത്തന്നൂർ ചിക്കഗുബ്ബി മാർത്തോമാ സെന്ററിന് സമീപം പുതിയതായി പണികഴിപ്പിച്ച ആസ്ഥാന മന്ദിരത്തിന്റെ സമർപ്പണ ശുശ്രൂഷ വ്യാഴാഴ്ച രാവിലെ നടന്നു.

പാ. ഇ.ജെ. ജോൺസൺ, പാ. ജോസഫ് ജോൺ എന്നിവർ അധ്യക്ഷത വഹിച്ചു. റവ. സി. സി. തോമസ് സമർപ്പണശുശ്രൂഷ നിർവഹിച്ചു, പാ. എം. കുഞ്ഞപ്പി, റവ. ഏബനേസർ സെൽവരാജ് എന്നിവർ ഓഫീസ് സെക്ഷനുകളുടെ സമർപ്പണ പ്രാർഥന നടത്തി. തുടർന്ന് കർണാടക ചർച്ച് ഗോഡ് ഓവർസിയറായി പ്രവർത്തിച്ച് സ്ഥാനമൊഴിയുന്ന പാ. എം. കുഞ്ഞപ്പിക്ക് ശുശ്രൂഷകരും വിശ്വാസ സമൂഹവും ചേർന്ന് ശിലാഫലകവും യാത്രയയപ്പും നൽകി.

Sharjah city AG
Leave A Reply

Your email address will not be published.