Ultimate magazine theme for WordPress.

കൊറിയയിൽ ഞായറാഴ്ച ആരാധനയിൽ പങ്കെടുത്ത യുവക്കളുടെ എണ്ണത്തിൽ കുറവ് ; സർവേ റിപ്പോർട്ട്

സിയോൾ : ദക്ഷിണ കൊറിയയിൽ ഞായറാഴ്ച ആരാധനയിൽ പങ്കെടുത്ത യൂവാക്കളുടെ എണ്ണത്തിൽ 17 ശതമാനം കുറവ് രേഖപ്പെടുത്തിയ സർവേ റിപ്പോർട്ട്. കെ ബി സി കൊറിയൻ കാത്തലിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിൽ ആണ് വിശ്വാസികളായ യുവാക്കളുടെ എണ്ണത്തിൽ കുറവ് കണ്ടെത്തിയത് . ജനുവരി 10 മുതൽ 16 വരെ 19 വയസ്സിന് മുകളിലുള്ള 1063 ക്രൈസ്തവർക്കിടയിലാണ് ഓൺലൈൻ സർവേ നടത്തിയത്. ഇവരിൽ നാലിൽ ഒരാൾ സഭകളിൽ വിശേഷാവസരങ്ങളിൽ മാത്രമേ ആരാധനകളിൽ പങ്കെടുക്കുന്നുള്ളൂ. ഒപ്പം ഞായറാഴ്ച ആരാധനകൾ ഒഴിവാക്കിയതിന്റെ വിവിധ കാരണങ്ങളും സർവേയിൽ കണ്ടെത്തി. ഞായറാഴ്ച ആരാധനകൾ ഒഴിവാക്കുന്നതായി പ്രതികരിച്ചവരിൽ 70 ശതമാനവും സ്ത്രീകളാണ്.സർവേ പ്രകാരം, നോർത്ത് ജിയോങ്‌സാങ് പ്രവിശ്യയിലും സിയോളിലുമുള്ള 50 വയസ്സിനു മുകളിലുള്ള 58.8 ശതമാനം ക്രൈസ്തവരും ഞായറാഴ്ച ആരാധനയിൽ പങ്കെടുക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

Sharjah city AG