അതിശക്തമായ കാറ്റിലും മഴയിലും ദില്ലിയില്‍ മരണം മൂന്ന് ആയി
ന്യൂ ഡൽഹി : ദില്ലിയില്‍ ശക്തമായ മഴയും കാറ്റിലും രണ്ടു മരണം . മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയുള്ള കാറ്റും കനത്ത മഴയും ആണ് ഇന്ന് രേഖപ്പെടുത്തിയത് . കൈലാഷ് എന്ന 50 കാരനും, വടക്കൻ ഡൽഹിയിലെ അങ്കൂരി ബാഗ് ഏരിയയിൽ ബസീർ ബാബ എന്ന 65കാരനും ആണ് മരിച്ചത്.ഒരാളെ തിരിച്ചറിയാനായില്ല. പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് രാജ്യ തലസ്ഥാനത്തുണ്ടായത്. നിരവധി വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ മഴയിലും കാറ്റിലും പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. കാറ്റിന്റെ ശക്തിയില്‍ റോഡില്‍ നിന്ന് കാറുകള്‍ തെന്നി മാറി.
