മണിപ്പൂരില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍
ന്യൂഡല്‍ഹി: മണിപ്പൂരില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. പ്രശ്‌നപരിഹാരത്തിനായി ഗീത മിത്തല്‍, ശാലിനി പി. ജോഷി, മലയാളിയായ ആശ മേനോന്‍ എന്നിവരടങ്ങുന്ന മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ പ്രത്യേക സമിതി രൂപീകരിച്ചു. നിയമവാഴ്ച പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്നും അന്വേഷങ്ങള്‍ക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയില്‍ വരുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അന്വേഷിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 5 എസ്പിമാരോ ഡിവൈഎസ്പിമാരോ അടങ്ങുന്ന സംഘത്തെ നിയോഗിക്കും. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ദത്താത്രെയ് പഡ്‌സാല്‍ഗികര്‍ക്കായിരിക്കും ചുമതല. സ്‌പെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍ (എസ്‌ഐടി) മണിപ്പുരിന് പുറത്തുനിന്നുള്ള എസ്പി റാങ്കില്‍ കുറയാത്തവരെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
