Ultimate magazine theme for WordPress.

പൂവാറിൽ കോക്‌സ് മെമ്മോറിയൽ സിഎസ്ഐ തിരുപുറം സഭയുടെ വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി.

 

പൂവാർ: കോക്‌സ് മെമ്മോറിയൽ സിഎസ്ഐ തിരുപുറം സഭയുടെ 186-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി.ദക്ഷിണ കേരള മഹായിടവക പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ. ജെ.ജയരാജ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

യംഗ് ഫാമിലി ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ അടിമലത്തുറ ബീച്ചിൽ പ്രത്യേക ആരാധന നടത്തി. തുടർന്ന് നടന്ന ഏരിയാ കൺവെൻഷനിൽ റവ. എസ് എൽ സജികുമാർ, റവ. രമേഷ് കുമാർ, റവ. എസ്.എച്ച്.സുബീഷ് എന്നിവർ പ്രസംഗിച്ചു. മെൻസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ കാരക്കോണം സി.എസ്.ഐ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം നടത്തി.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് സ്ത്രീ ജനസഖ്യത്തിന്റെ നേതൃത്വത്തിൽ എൽഎംഎസ് മിഷണറി റവ. ജോൺ കോക്‌സിന്റെ നെയ്യൂരിലുള്ള സ്മൃതികുടീരം സന്ദർശിച്ച് പുഷ്പാർച്ചന നടത്തും. നാളെ മെൻസ് ഫെലോഷിപ്പിന്റെയും സൺഡേ സ്‌കൂളിന്റെയും നേതൃത്വത്തിൽ ചെയിൻ പ്രയർ നടക്കും

ശനിയാഴ്ച സിഇവൈഎഫിന്റെ നേതൃത്വത്തിൽ ശുചീകരണദിനമായിരിക്കും. ഞായറാഴ്ച രാവിലെ ഏഴിന് നടക്കുന്ന സ്‌തോത്രാരാധനയിൽ മോഡറേറ്റേഴ്‌സ് കമ്മിസറി ബിഷപ്പ് റവ. വി.എസ്.ഫ്രാൻസിസ് മുഖ്യാതിഥിയായിരിക്കും. ഡിസ്ട്രിക്ട് ചെയർമാൻ റവ. സി.ആർ.വിൻസെന്റ് അധ്യക്ഷനാകും.

ഞായറാഴ്ച മുതൽ വൈകിട്ട് ആറരക്ക് നടക്കുന്ന തിരുപുറം കൺവെൻഷനിൽ റവ. ഡോ. ജോൺസൻ തേക്കടയിൽ മുഖ്യപ്രഭാഷണം നടത്തുമെന്ന്‌ സഭാ സെക്രട്ടറി പ്രദീപ് കെ.സത്യരാജ് അറിയിച്ചു.

Sharjah city AG