ഗോവധ നിരോധന ബില്‍ അവതരിപ്പിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍;നിയമം ലഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ.
ബെംഗളൂരു: നിയമസഭയുടെ ശൈത്യകാല സമ്മേളനം ഡിസംബർ 7 മുതൽ ആരംഭിക്കാനിരിക്കെ, ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ ഗോവധ നിരോധന ബിൽ അവതരിപ്പിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാൻ അഭിപ്രായപ്പെട്ടു.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ യുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമ പ്രകാരം നിയമ ലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും,. കൂടാതെ പശുക്കളെ മറ്റു സംസ്ഥാനത്തേക്ക് കടത്തു ന്നതുതടയുന്ന ഭേദഗതിയും ഉൾപ്പെടുത്തി ആകും ബിൽ അവതരിപ്പിക്കുക എന്നും മന്ത്രി പറഞ്ഞു.
