കോവിഡ് വ്യാപനത്തിൽ ശ്വാസംമുട്ടിയ ഡൽഹിയിൽനിന്ന് ആശ്വാസ വാർത്ത.
കോവിഡ് കേസുകൾ കുറയുകയും ഒഴിഞ്ഞ ആശുപത്രി കിടക്കകൾ വർധിക്കുകയും ചെയ്യുന്നതായ വാർത്തകളാണ് രാജ്യതലസ്ഥാനത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഡൽഹിയിലെ ആശുപത്രികളിൽ ആകെ ലഭ്യമായ കിടക്കകളിൽ 12, 907 എണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്നാണ് റിപ്പോർട്ട്.
കേസുകളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും ക്രമാനുഗതമായി കുറഞ്ഞതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിലെ സ്ഥിതി വളരെ മെച്ചപ്പെട്ടു. ഡൊവ്വാഴ്ച ഡൽഹിയിൽ 4,482 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ അഞ്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഒറ്റ ദിവസത്തെ കണക്കാണിത്. 265 പേരാണ് ഇന്ന് മരണപ്പെട്ടത്. മരസംഖ്യയും കുറയുകയാണ്. ടിപിആർ നിരക്ക് 6.89 ആയി കുറഞ്ഞു. ഐസിയു കിടക്കകൾക്കുള്ള വിളികൾ എത്തുന്നുണ്ടെങ്കിലുംആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കൺട്രോൾ റൂമിന്റെ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥൻ എൻഡിടിവിയോട് പറഞ്ഞു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കിടക്കകൾ ഇപ്പോൾ ലഭ്യമാണ്. ഡൽഹിയിലെ രോഗമുക്തി നിരക്കും ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഡൽഹിയിലെ രോഗമുക്തി നിരക്ക് 94.37 ശതമാനമായിരുന്നു. കഴിഞ്ഞ ദിവസം 9,403 രോഗികൾ സുഖം പ്രാപിച്ചു. നഗരത്തിലെ സജീവ കേസുകൾ ഇപ്പോൾ 50,863 ആണ്.
