Ultimate magazine theme for WordPress.

ബഹിരാകാശത്തേക്കല്ല, മണിപ്പൂരിലേക്കാണ് പ്രധാനമന്ത്രി പോകേണ്ടതെന്ന് ജയറാം രമേശ്

ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം ‘ഗഗൻയാൻ’ യാഥാർഥ്യമായാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹിരാകാശത്തേക്കയക്കാമെന്ന ഐഎസ്ആർഒ തലവൻ എസ് സോമനാഥിന്‍റെ പരാമർശത്തിന് പിന്നാലെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ബഹിരാകാശത്തേക്കല്ല, മണിപ്പൂരിലേക്കാണ് പ്രധാനമന്ത്രി ആദ്യം പോകേണ്ടതെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

മണിപ്പൂരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ തൻ്റെ സർക്കാർ നിരന്തരമായ ശ്രമങ്ങൾ നടത്തുകയാണെന്ന് പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ പ്രധാനമന്ത്രി ബുധനാഴ്ച രാജ്യസഭയിൽ പറഞ്ഞു.

Sharjah city AG