സ്വാതന്ത്ര്യ ദിനത്തില്‍ തീരദേശ ജനത കരിദിനമാചരിക്കും; തിരുവനന്തപുരം ലത്തീന്‍ അതിരൂപത
തിരുവനന്തപുരം: ആഗസ്റ്റ് 15ന് തീരദേശ ജനത കരിദിനം ആചരിക്കുമെന്ന് ലത്തീന്‍ അതിരൂപത. തീരദേശ ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമാവശ്യപ്പെട്ടാണ് പ്രതിഷേധം. സ്വതന്ത്ര്യ ദിനത്തില്‍ തീരദേശത്ത് കരിങ്കൊടി ഉയര്‍ത്താനും റാലി സംഘടിപ്പിക്കാനും ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ ഇടവകകള്‍ക്ക് സര്‍ക്കുലര്‍ നല്‍കി. ആ?ഗസ്റ്റ് പത്തിന് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. രൂക്ഷമായ കടലാക്രമണത്തില്‍ വീടുകള്‍ തകര്‍ന്നു പോകുന്നതുള്‍പ്പെടെ കനത്ത നാശനഷ്ടങ്ങള്‍ ഇവിടെ ഉണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ലത്തീന്‍ അതിരൂപത ആരോപിച്ചു. കഴിഞ്ഞ ജൂലൈ 20 മുതല്‍ തീരദേശത്തുളളവര്‍ സമരത്തിലാണ്. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് തീരദേശവാസികളുടെ തീരുമാനം.
