Ultimate magazine theme for WordPress.

സിഎൻഎൽ 7 മീഡിയ നവം 29 മുതൽ കേരളത്തിൽ നിന്നും

സിഎൻഎൽ 7 മീഡിയ നവം 29 മുതൽ കേരളത്തിൽ നിന്നും

ദുബൈ: ക്രിസ്ത്യൻ ലൈവ് ടി വി, മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ യൂത്ത് മിനിസ്ട്രി എന്നീ പേരുകളിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സി എൻ എൽ 7 മീഡിയയുടെ കേരളത്തിലെ ആസ്ഥാനവും മികച്ച നിലയിൽ സജ്ജമാക്കിയ പൊഡക്ഷൻ സ്റ്റുഡിയോയും നവംബർ 29 ഞായറാഴ്ച വൈകിട്ട് അഞ്ചിന് തിരുവല്ലക്കടുത്തുള്ള പുല്ലാട്ട് ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് പ്രാർത്ഥിച്ച് സമർപ്പിക്കും.പാസ്റ്റർമാരായ ഒ എം രാജുക്കുട്ടി, ഷിബു കെ മാത്യു, ബിജു തമ്പി, ജോൺസൺ കെ സാമുവേൽ, സി സി ഏബ്രഹാം, പ്രിൻസ് തോമസ്, ജെയ്സ് പാണ്ടനാട് തുടങ്ങിയവർ മുഖ്യ അതിഥികളായിരിക്കും.കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കുന്ന സമ്മേളനത്തിൻ്റെ ലൈവ് ടെലികാസ്റ്റിംഗ് ലോകമെങ്ങും ലഭിക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ അജി ജോർജ് അറിയിച്ചു.

ഇരുപത്തിനാലു മണിക്കൂർ പ്രവർത്തിക്കുന്ന ടെലിവിഷൻ ചാനലായി മാറുകയാണ് ഏഴു ലക്ഷത്തിലധികം സ്ഥിരം പ്രേഷകരുമായി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഇപ്പോൾ സജീവമായിരിക്കുന്ന മിഡിൽ ഈസ്റ്റ് ഗ്രൂപ്പിൻ്റെ ലക്ഷ്യം. ഇതിൻ്റെ പ്രാഥമിക പടിയായി മധ്യതിരുവിതാംകൂർ ആസ്ഥാനമാക്കിയുള്ള മീഡിയ സ്കൂളും ഗ്രൂപ്പ് രൂപകല്പന ചെയ്യുന്നുണ്ട്. ക്രിസ്തീയ പ്രോഗ്രാമുകൾക്ക് പുറമെ വാർത്ത സംപ്രേഷണം, അഭിമുഖം, ഡോക്കുമെൻററി തുടങ്ങി മൂല്യാധിഷ്ഠിതവും സാമൂഹിക പ്രതിബദ്ധതയുമുള്ള പ്രോഗ്രാമുകൾ ആയിരിക്കും സി എൻ എൽ 7 മീഡിയായിൽ സംപ്രേഷണം ചെയ്യുന്നത്. ഇതിനായി കേരളത്തിലെ വിവിധ ജില്ലകളിലും ഡൽഹി, ബാംഗ്ലൂർ ഉൾപ്പെടെയുള്ള പട്ടണങ്ങളിലും അമേരിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ വിദേശ രാജ്യങ്ങളിലും നിലവിൽ രൂപികരിച്ചിട്ടുള്ള ബ്യൂറോകൾ പൂർണ്ണമായി സജ്ജമാക്കും.
………………………………….
ബോർഡ് ഓഫ് ഡയറക്ടേഴ്സ്

ബ്ലസിൻ ജോൺ മലയിൽ
ലിജോ ജോസഫ് തടിയൂർ
അജി കലുങ്കൽ

Sharjah city AG