Ultimate magazine theme for WordPress.

പതിനായിരക്കണക്കിന് ഹൗസ് ചർച്ച് പാസ്റ്റർമാരും സുവിശേഷകന്മാരും ഒളിവിൽ

ബെയ്ജിംഗ്: ക്രിസ്ത്യാനിത്വത്തെ രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യുന്നതിനുള്ള അന്തിമ കാര്യങ്ങൾക്ക് തയ്യാറെടുക്കുന്നതായി ഏഷ്യ ഹാർവെസ്റ്റ് എന്ന മിഷൻ ഗ്രൂപ്പ് റിപ്പോർട്ട് ചെയ്യുന്നു. 2020 ലെ അവസാന വാർത്താക്കുറിപ്പിൽ ഏഷ്യാ ഹാർവെസ്റ്റ്, പാസ്റ്റർമാർ തങ്ങളുടെ ഫോണുകളും കമ്പ്യൂട്ടറുകളും ഉപയോഗം നിർത്തിയെന്നും അതിനാൽ സർക്കാർ അധികാരികൾക്ക് അവരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ആ ഉപകരണങ്ങൾ ഉപയോഗിക്കാനാവില്ലെന്നും പറഞ്ഞു. ഈ പാസ്റ്റർമാർ അവരുടെ ഐഡി കാർഡിനുള്ളിലെ മൈക്രോചിപ്പുകൾ വരെ നശിപ്പിച്ചതായാണ് റിപ്പോർട്ട്.

ഒരു വ്യക്തിക്ക് അവരുടെ കാർഡ് ഉപയോഗിക്കാതെ ഒരു ഫ്ലൈറ്റ് അല്ലെങ്കിൽ ട്രെയിൻ പിടിക്കുകയോ ബാങ്ക് അക്കൗണ്ട് തുറക്കുകയോ ജോലി നേടുകയോ അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുക്കുകയോ ചെയ്യുന്നത് അസാധ്യമാണ്. ഓരോ ഐഡി കാർഡിലും ഒരു കമ്പ്യൂട്ടർ ചിപ്പ് അടങ്ങിയിരിക്കുന്നു, അത് ആളുകളുടെ ചലനങ്ങൾ ട്രാക്കുചെയ്യാനും ഉപയോഗിക്കുന്നു, വേദപുസ്തക വിവരണങ്ങൾ മാറ്റിയെഴുതി “സുവിശേഷത്തെ ദുഷിപ്പിക്കാനുള്ള” ഭരണകൂടത്തിന്റെ ശ്രമങ്ങൾ പരിധി വിട്ടു പോവുകയാണ്.
2018 ഏപ്രിലിൽ ചൈനീസ് സർക്കാർ ഓൺലൈൻ റീട്ടെയിലർമാരെ ബൈബിളിന്റെ പകർപ്പുകൾ വിൽക്കുന്നതിൽ നിന്ന് വിലക്കി. നിയമപരമായി, ചൈനയിലെ ക്രിസ്ത്യൻ പള്ളികളുടെ മേൽനോട്ടം വഹിക്കുന്ന സർക്കാർ അംഗീകാരമുള്ള ഏജൻസികൾക്ക് മാത്രമേ ബൈബിൾ വിതരണം ചെയ്യാൻ കഴിയൂ.

Leave A Reply

Your email address will not be published.