Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ തിരുവല്ലാ സെന്റർ യൂത്ത് & സൺണ്ടേ സ്കൂൾ സമ്മേളനം

തിരുവല്ല : “മൂല്യങ്ങൾ പകർത്തുന്ന തലമുറ ദൈവസഭക്ക് അഭിമാനം” തിരുവല്ല സെന്ററിൽ കുറ്റപ്പുഴയിൽ നടന്ന യൂത്ത് & സൺണ്ടേസ്കൂൾ സമ്മേളനത്തിൽ റവ. ജോമോൻ ജോസഫ് (ഓവർസീയർ) പ്രസ്താവിച്ചു. പ്രതിസന്ധികളെ അതിജീവിക്കുവാൻ ദൈവവചന പഠനം ആവശ്യമെന്നും, മാതാപിതാക്കൾ നമുക്ക് കാണിച്ചുതന്ന മാതൃക തലമുറകൾ പിൻതുടർന്നാൽ ജീവിതത്തിൽ വിജയം നേടാമെന്നും അദ്ദേഹം പറഞ്ഞു.

പാ. വി.കെ. ജോയി (ഡയറക്ടർ ലാന്റ് ബിൾഡിംഗ്) സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ പൊതുസമൂഹത്തോടുള്ള കടപ്പാടുകളിൽ നിന്നും അകന്നു പോകരുതെന്ന് അദ്ദേഹം പറഞ്ഞു. പാ. കെ ജെ ജെയിംസ് (സെന്റർ മിനിസ്റ്റർ തിരുവല്ല) അധ്യക്ഷനായിരുന്നു. സമ്മേളനം സെന്ററിലെ യുവാക്കൾക്ക് ആത്മീയ ഉണർവായി മാറി. റവ. ജോമോൻ ജോസഫിനും സംസ്ഥാന എൽ.എ പ്രസിഡന്റ് സിസ്റ്റർ ജൂലി ജോമോനും ആദരവ് നൽകി. താലന്തു പരിശോധനയിൽ വിജയികളായവരെ ആദരിച്ചു. പാ. രാജൻ ബാബു, പാ. സാബു ജോൺസൺ, പാ. ലാലപ്പൻ പീറ്റർ, പാ. ജോണികുട്ടി ജോസഫ്, പാ. എം.ജെ മാത്യു, പാ. കെ. വിജയൻ, പാ. കെ.കെ.സണ്ണി, സിസ്റ്റർ ജൂലി ജോമോൻ, ബ്രദർ ഷിബിൻ ജെ മാത്യു, ബ്രദർ സുബിൻ സി എസ്, സിസ്റ്റർ പ്രസീത ജയിംസ്, സിസ്റ്റർ ലൈസാമ്മ ജോസ് എന്നിവർ പ്രസംഗിച്ചു. ബ്രദർ ബെഞ്ചമിൻ ജോൺ (എസ്.എസ് സൂപ്രണ്ട്), സിസ്റ്റർ ക്ലിറ്റി മറിയം ജോസ് (വൈ.പി.ഇ ഓർഗനേസർ) എന്നിവർ നേതൃത്വം നൽകി.

 

 

 

മീഡിയ ഡിപ്പാർട്മെന്റ് സി.ഒ.ജി കേരള റീജിയൻ

Sharjah city AG