ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ശതാബ്ദി കൺവൻഷൻ വിളംമ്പര റാലി തൃശ്ശൂരിൽ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ചു
ത്യശ്ശൂർ ചേലക്കരയിൽ പാ. സി. ജെ. വർഗീസും, ആറാട്ടുപുഴയിൽ പാ.കെ.ജെ.ജയിംസും, കാഞ്ഞിരപ്പള്ളിയിൽ റവ. എൻ. എ. തോമസുക്കുട്ടിയും ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ മേഖലകളിലെ റാലിയിൽ റവ. സണ്ണി വർക്കി, ജോസഫ് തോമസ്, സാബു ജോൺസൻ, വി. സി. സിജു, മാത്യു ശമുവേൽ, സണ്ണി പി ജോയി എന്നിവർ പ്രസംഗിക്കുന്നു. റാലികൾ നാളെ കോട്ടയം തിരുനക്കരയിൽ സമാപിക്കും. അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ.എൻ.പി.കൊച്ചുമോൻ സമാപന സന്ദേശം നല്കും.
