ചർച്ച് ഓഫ് ക്രൈസ്റ്റ് കിഴക്കൻ മേഖല പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് ഡിസംബർ 17 ന് റാന്നിയിൽ
റാന്നി : ഈ വർഷത്തെ ചർച്ച് ഓഫ് ക്രൈസ്റ്റ് കിഴക്കൻ മേഖല പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് 2022 ഡിസംബർ 17 ന് റാന്നിയിൽ പേട്ട പാറയ്ക്കൽ കോംപ്ലക്സിൽ വെച്ചു നടത്തപ്പെടുന്നു. പാസ്റ്റർ റ്റി ജെ ജോസഫ് അധ്യക്ഷത വഹിക്കുന്നു യോഗത്തിൽ ചർച്ച് ഓഫ് ക്രൈസ്റ്റ് ജനറൽ സെക്രട്ടറി ഡോ ജോർജ് റ്റി കുര്യൻ ഉത്‌ഘാടനം ചെയ്യുന്നു, മുഖ്യ സന്ദേശം ചർച്ച് ഓഫ് ക്രൈസ്റ്റ് വൈസ് പ്രസിഡന്റ് ഡോ റോയ് അലക്സാണ്ടർ നിർവഹിക്കുന്നു. ഈ കോൺഫറൻസിൽ റാന്നി, റാന്നി ടൗൺ, തിരുവല്ല, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ സെന്റർകളിൽ നിന്നും കർത്തൃദാസന്മാരും,കർത്തൃദാസിമാരും, സഹോദരി സമാജം സെന്റർ ഭാരവാഹികളും പങ്കുടുക്കുന്നു യോഗം രാവിലെ 10 മണിക്ക് ആരംഭിച്ചു 3:30 ന് സമാപിക്കും….
