ബാംഗ്ലൂർ : ക്രൈസ്തവർ ദൈവസാന്നിധ്യം അനുഭവിക്കുന്നവരാകണമെന്നും അതിലൂടെയുള്ള രൂപാന്തര അനുഭവം ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ടൻറ് റവ.സി.സി.തോമസ് പ്രസ്താവിച്ചു.
കൊത്തന്നൂർ ഏബനേസർ ക്യാംപസിൽ നാല് ദിവസമായി നടന്ന് വന്ന കർണാടക സ്റ്റേറ്റ് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ്റെ സമാപന ദിന സംയുക്ത ആരാധനയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈവസാന്നിധ്യം ഒരുവനിൽ വരുമ്പോൾ അത് വലിയ മാറ്റങ്ങൾ ഉണ്ടാകും. സ്വഭാവത്തെ അത് രൂപാന്തരപ്പെടുത്തും. ക്രിസ്ത്യാനികളായ എല്ലാവരും ആ നിലയിൽ രൂപാന്തരത്തിൻ്റെ വക്താക്കൾ ആകണമെന്നും അദ്ദേഹം പറഞ്ഞു. പാസ്റ്റർ റോജി ഇ.സാമുവേൽ അധ്യക്ഷനായിരുന്നു.
കർണാടക ഓവർസീയർ പാസ്റ്റർ ഇ. ജെ. ജോൺസൺ തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ സണ്ണി താഴാംപള്ളം, സ്റ്റീഫൻ ബെഞ്ചമിൻ, ജോസഫ് ജോൺ , ബ്ലസൺ ജോൺ എന്നിവരും പ്രസംഗിച്ചു.
ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയറിനോടൊപ്പം ബ്രദർ സാംസൺ ചെങ്ങന്നൂർ ഗാനശ്രുശ്രുഷ നിർവഹിച്ചു. പാസ്റ്റർ ബിനു ചെറിയാൻ നന്ദി രേഖപ്പെടുത്തി.
കൺവെൻഷനിൽ സുവിശേഷയോഗം ,
ശുശ്രൂഷക സമ്മേളനം, സൺഡേ സ്കൂൾ, വൈ.പി.ഇ, ലേഡീസ് മിനിസ്ട്രീസ് തുടങ്ങി വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെയും സംയുക്ത സമ്മേളനം എന്നിവ നടത്തി.
പാസ്റ്റർമാരായ പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ ), ബെനിസൺ മത്തായി (നോർത്ത് റീജിയൺ ഓവർസിയർ ) ,അനീഷ് ഏലപ്പാറ ,ഏബ്രഹാം തോമസ് (ആസ്റ്റിൻ) എന്നിവർ കൺവെൻഷൻ്റെ വിവിധ ദിവസങ്ങളിൽ പ്രസംഗിച്ചു.
പാസ്റ്റർമാരായ ജോസഫ് ജോൺ, ജെയ്മോൻ കെ.ബാബു, ടി.പി. ബെന്നി, ബിനു ചെറിയാൻ, പി.വി.കുര്യാക്കോസ് എന്നിവർ വിവിധ ദിവസങ്ങളിലെ യോഗത്തിൽ അധ്യക്ഷനായിരുന്നു.
സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ.ജോൺസൺ, അഡ്മിനിസേട്രറ്റിവ് അസി. പാസ്റ്റർ റോജി ഇ.സാമുവേൽ, കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ, ട്രഷറർ പി.വി.കുര്യാക്കോസ് , പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജെയ്മോൻ കെ.ബാബു തുടങ്ങി വിവിധ ഡിപാർട്ട്മെൻ്റ് അംഗങ്ങളും കൗൺസിൽ അംഗങ്ങളും കൺവെൻഷന് നേതൃത്വം നൽകി.
വാർത്ത: ചാക്കോ കെ തോമസ് , ബെംഗളൂരു
