ബെത്‌ലഹേമിൽ തിരുപ്പിറവി ആഘോഷിച്ച് ക്രൈസ്തവ വിശ്വാസികൾ
ജറുസലേം: കോവിഡ് മഹാമാരി മൂലം 2 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ക്രിസ്തുവിന്റെ തിരുപ്പിറവി ബെത്‌ലഹേമിൽ ആഘോഷമാക്കി ക്രൈസ്തവർ . ലോകമെമ്പാടും നിന്ന് നിരവധി തീർത്ഥാടകരാണ് ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ നാട്ടിൽ എത്തിചേർന്നത്. വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ലാറ്റിൻ പാത്രിയാർക്കീസ് ആർച്ച് ബിഷപ്പ് പിയർബാറ്റിസ്റ്റ പിസബെല്ല തിരുപിറവി ദേവാലയത്തില്‍ നടന്ന പ്രാർത്ഥനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ അഞ്ച് സംഘങ്ങളും ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു. ഇരുന്നൂറ്റിഅൻപതോളം ഇന്ത്യക്കാർ ആഘോഷങ്ങളുടെ ഭാഗമാകാൻ ഇവിടേക്ക് എത്തിയെന്നും, അവിടെ നിലവില്‍ ഇവിടെ കഴിയുന്ന നിരവധി ഇന്ത്യക്കാരോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുത്തുവെന്നും സ്കോപ്പസ് വേൾഡ് ട്രാവലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അശോക് രവി പറഞ്ഞു.
