Ultimate magazine theme for WordPress.

കിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: നീതി ലഭിക്കണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

സൊകോട്ടോ:നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ദെബോറ സാമുവല്‍ യാക്കുബുവിനെ സഹപാഠികള്‍ കല്ലെറിഞ്ഞും, വടികൊണ്ട് മര്‍ദ്ദിച്ചും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ചുട്ടെരിച്ച സംഭവത്തെ അപലപിച്ചുകൊണ്ട് നൈജീരിയയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണര്‍. ദെബോറയ്ക്കു നീതി ലഭിക്കണമെന്നും, കൊലപാതകികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും നൈജീരിയയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ കാട്രിയോണ ലയിങ്ങ് ആവശ്യപ്പെട്ടു. കൊലപാതകത്തെ അപലപിച്ച കമ്മീഷണര്‍, പോലീസും ബന്ധപ്പെട്ട അധികാരികള്‍ ഈ ഭയാനകമായ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്ന് ട്വീറ്റ് ചെയ്തു.
ഇതിനിടെ അറസ്റ്റിലായവരെ കുറ്റവിമുക്തരാക്കണമെന്ന ആവശ്യവുമായി മതമൗലീകവാദി.കള്‍ തെരുവ് വീഥികളില്‍ ആക്രമണം അഴിച്ചുവിട്ടു.മൂന്നു ക്രൈസ്തവ ദേവാലയങ്ങളും ഇവര്‍ ആക്രമിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വ്യാപക ആക്രമണമാണ് സൊകോട്ടയില്‍ അരങ്ങേറിയത്.
സൊക്കോട്ടോയിലെ ഷെഹു ഷഗാരി കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ദെബോറ വാട്‌സാപ്പില്‍ പോസ്റ്റ് ചെയ്ത വോയിസ് മെസേജില്‍ മതനിന്ദയുണ്ടെന്ന ആരോപണത്തേത്തുടര്‍ന്നാണ് അക്രമം ഉണ്ടായത്. കോളേജ് അധികാരികള്‍ സുരക്ഷിതമായി ഒളിപ്പിച്ചിരുന്ന മുറിയില്‍ നിന്നും ബലമായി വലിച്ചിഴച്ചു കൊണ്ടുപോയ മുസ്ലീം സഹപാഠികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചും, കല്ലെറിഞ്ഞും കൊലപ്പെടുത്തിയ ശേഷം അഗ്‌നിക്കിരയാക്കുകയായിരുന്നു. ദെബോറയേ കല്ലെറിയുന്നതിന്റേയും, വടികള്‍ കൊണ്ട് അടിക്കുന്നതിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിന്നു.

Leave A Reply

Your email address will not be published.