Ultimate magazine theme for WordPress.

ഷാർജയിൽ ക്രിസ്ത്യൻ ലൈവ് “ഒന്നായി പാടാം” മ്യൂസിക് നൈറ്റ്

ഷാർജ : ക്രിസ്ത്യൻ ലൈവ് മീഡിയ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ബ്രോസ്‌കോ മെറ്റൽ ഇൻഡസ്ട്രീസുമായി ചേർന്ന് നവംബർ 28 വ്യാഴാഴ്‌ച വൈകിട്ട് 07:30 ന് ഷാർജ വർഷിപ് സെൻ്ററിൽ “ഒന്നായി പാടാം” ഗാന സന്ധ്യ നടക്കും.

റവ. ഡോ. കെ ഒ മാത്യു അധ്യക്ഷത വഹിക്കുന്ന പ്രോഗ്രാമിൽ റവ. ഡോ. വിൽ‌സൺ ജോസഫ് ഉദ്‌ഘാടനം നിർവഹിക്കും. പാ. ഷിബു മുണ്ടപ്ലാക്കൽ പ്രസംഗിക്കും. അനുഗ്രഹീതരായ ക്രൈസ്‌തവ സംഗീതജ്ഞർ ഗാന സന്ധ്യ നയിക്കും. പ്രോഗ്രാമിൽ പ്ലസ് ടു വിനും പത്താം ക്ലാസ്സിലും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കും.ബ്രദർ സന്തോഷ് ഈപ്പൻ ജനറൽ കോഓർഡിനേറ്റർ ആയിരിക്കും .

കൂടുതൽ വിവരങ്ങൾക്ക് : (971) 55 862 1000, (971) 54 542 3780, (971) 50 434 3983

Sharjah city AG

Comments are closed.