Ultimate magazine theme for WordPress.

ക്രിസ്ത്യൻ ലീഡേഴ്‌സ് കോൺഫറൻസ്

കാഞ്ഞങ്ങാട് : വിഷൻ 20+ മൂവ്മെന്റിന്റെ നേതൃത്വത്തിൽ കാസറഗോഡ് ജില്ലയിലെ പെന്തക്കോസ്ത് പാസ്റ്റേഴ്സിനും, സുവിശേഷകന്മാർക്കും, യുവജനപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കുമായുള്ള ലീഡേഴ്‌സ് കോൺഫറൻസ് ഏപ്രിൽ 25 മുതൽ 27 വരെ കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടക്കും.
ക്രിസ്‌തീയ പ്രവർത്തകരുടെ ശുശ്രൂഷാ വൈഭവവും ആത്മീയ സമർപ്പണവും കാലാനുസൃതമായി പരിപോഷിക്കപ്പെടേണ്ടതിനുമാണ് കോൺഫറൻസ്. പാസ്റ്റർ ഡോ.വിൽസൺ വർക്കി, പാസ്റ്റർ ഡോ. സജി കുമാർ കെ പി, പാസ്റ്റർ ഡോ. എബി പി മാത്യു എന്നിവർ ക്ലാസുകൾ നയിക്കും. വിഷൻ 20+ മൂവ്മെന്റിന്റെ കോർഡിനേറ്റേഴ്‌സ് ആയ ബ്രദർ പോൾ വർഗീസ് മേടമന, പാസ്റ്റർ തോമസുകുട്ടി എറണാകുളം എന്നിവർ നേതൃത്വം നൽകും.

Sharjah city AG