Ultimate magazine theme for WordPress.

സിറിയയിൽ ക്രിസ്ത്യൻ സമൂഹം വംശനാശ ഭീഷണിയിൽ: ഇ.സി.എൽ.ജെ

സിറിയ : സിറിയയിലെ ആഭ്യന്തരയുദ്ധത്തിനും ഭരണമാറ്റത്തിനും ശേഷം ക്രിസ്ത്യൻ സമൂഹത്തിന്റെ നിലനിൽപ്പ് തന്നെ ഗുരുതരമായ ഭീഷണിയിലാണെന്ന് യൂറോപ്യൻ സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസ് ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകി. വർഷങ്ങൾ നീണ്ട ആഭ്യന്തരയുദ്ധത്തിന് മുൻപ് 20 ലക്ഷത്തോളമുണ്ടായിരുന്ന ക്രിസ്ത്യാനികളുടെ എണ്ണം നിലവിൽ 3 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിലേക്ക് കുത്തനെ ഇടിഞ്ഞു.

ആസാദ് ഭരണകൂടത്തിന്റെ വീഴ്ചയ്ക്ക് ശേഷവും രാജ്യത്ത് സായുധ സംഘങ്ങളുടെ അക്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ വർഷം സഭയ്ക്ക് നേരെ നടന്ന ചാവേറാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുപുറമെ തട്ടിക്കൊണ്ടുപോകലുകളും ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അക്രമങ്ങളും കാരണം ജനങ്ങൾ ഭീതിയിലാണ്.

ക്രിസ്ത്യൻ മേഖലകളിലെ നിർബന്ധിത മതപ്രചാരണം, വിദ്യാഭ്യാസ രംഗത്തെയും നയങ്ങളിലെയും ഇസ്ലാമികവൽക്കരണം, സാമ്പത്തിക പ്രതിസന്ധി എന്നിവ കാരണം ജനങ്ങൾ വ്യാപകമായി നാടുവിടുകയാണ്. സഭകളുടെയും ക്രിസ്ത്യൻ വിദ്യാലയങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര രാഷ്ട്രീയ-സുരക്ഷാ നടപടികൾ വേണമെന്ന് സംഘടന ആവശ്യപ്പെട്ടു.

Sharjah city AG

Comments are closed.