Ultimate magazine theme for WordPress.

കാലഘട്ടത്തെ അതിജീവിക്കാൻ ആവശ്യം ക്രിസ്തുവിന്റെ ജീവിതശൈലി: റവ. പോൾ തങ്കയ്യ.

ബെംഗളുരു: ക്രിസ്തുവിന്റെ ജീവിതശൈലി സ്വീകരിച്ച് സംഘർഷഭരിതമായ കാലഘട്ടത്തെ ഏവരും അതിജീവിക്കണമെന്ന് സിഡിഎസ്ഐഎജി സൂപ്രണ്ട് റവ. പോൾ തങ്കയ്യ. സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് കർണാടക ഗോവ 66-ാമത് വാർഷിക സമ്മേളനത്തിന്റെ സമാപന ദിന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെജിഎഫ് റോബർട്സൺപെട്ട് കാൽവരി അസംബ്ലീസ് ഫ് ഗോഡ് ഹാളിൽ നടന്ന സമ്മേളനത്തിൽ എജിഎൻഐ മിഷൻ ഡയറക്ടർ റവ.സോളമൻ കിങും പ്രസംഗിച്ചു. സമ്മേളനത്തിൽ 1100-ലധികം പാസ്റ്റർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു. കർണാടകയിൽ പുതിയതായി 216 എ.ജി.സഭകളും 85 കുഴൽക്കിണറുകളും നിർമ്മിച്ചതായി സെക്രട്ടറി വാർഷിക റിപ്പോർട്ടിൽ പറഞ്ഞു.

സമ്മേളനത്തിൽ പങ്കെടുത്ത 822 പാസ്റ്റർമാർ പുതിയസഭകൾ ആരംഭിക്കാനായി സ്വന്തം സഭകളിൽ നിന്ന് ഒരാളെ പരിശീലനത്തിന് അയയ്ക്കുവാൻ തയ്യാറാണെന്ന് അറിയിച്ചു. കർണാടകയിലെ കെജിഎഫിൽ ആദ്യമായി നടന്ന സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ എ.ജി കോൺഫറൻസിൽ സൂപ്രണ്ട് റവ.പോൾ തങ്കയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടിവ് അംഗങ്ങളായ റവ.റ്റി.ജെ ബെന്നി (അസിസ്റ്റൻറ് സൂപ്രണ്ടന്റ്), റവ. വൈ.ക്വിന്റലിൻ വാട്ട് (സെക്രട്ടറി), റവ.കെ.വി.മാത്യൂ (ട്രഷറർ), റവ.ദാനിയേൽ കൊട്ടി (കമ്മിറ്റി അംഗം) റവ.ജസ്റ്റിൻ ജോൺ ( ജനറൽ പ്രസ് ബിറ്റർ) തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.