Ultimate magazine theme for WordPress.

*ചൈനയിൽ ‘സാമുദായിക ഏകീകകരണ നിയമം: ന്യൂനപക്ഷങ്ങൾ ആശങ്കയിൽ*

 

ചൈന : ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണങ്ങൾ മതവിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും മേൽ കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ‘വംശീയ ഐക്യ’ നിയമം പാസാക്കാൻ ഒരുങ്ങുന്നു. ഈ ആഴ്ച നടക്കുന്ന വാർഷിക പാർലമെന്റ് സമ്മേളനത്തിൽ നിയമത്തിന് അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത് ക്രിസ്ത്യൻ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്ക് വലിയ വെല്ലുവിളിയാകുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്രങ്ങൾ മതവിഭാഗങ്ങൾ നിർബന്ധമായും പിന്തുടരണമെന്ന നയം നടപ്പിലാക്കാൻ ഈ നിയമം വഴി സാധിക്കുമെന്ന് ബെൻ റോജേഴ്സിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ ഭൂരിപക്ഷമായ ഹാൻ സംസ്‌കാരത്തിലേക്ക് മറ്റ് വംശജരെ ലയിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കങ്ങൾക്ക് ഈ നിയമം ഔദ്യോഗിക പരിരക്ഷ നൽകുമെന്നാണ് വിമർശകരുടെ വാദം. മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നു.

Sharjah city AG

Comments are closed.