മാലി : ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായതോടെ മാലിദ്വീപുമായി സൈനിക കരാര്‍ ഒപ്പുവെച്ച് ചൈന. മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സന്‍ മൗമൂനും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഇന്റര്‍നാഷണല്‍ മിലിട്ടറി കോഓപ്പറേഷന്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഷാങ് ബവോഖും ഒപ്പുവച്ചു.
