Ultimate magazine theme for WordPress.

തോളോട് തോൾ ചേർന്ന് പുടിനും ചൈനയും; സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു

വ്ലാഡിവോസ്റ്റോക്: അമേരിക്കൻ നേതൃത്വത്തിലുള്ള ആഗോള ക്രമത്തെ ചെറുക്കാൻ ലക്ഷ്യമിട്ട് ചൈനയും റഷ്യയും സംയുക്ത നാവികാഭ്യാസം ആരംഭിച്ചു. റഷ്യൻ തുറമുഖ നഗരമായ വ്ലാഡിവോസ്റ്റോക്കിനടുത്തുള്ള ജപ്പാൻ കടലിലാണ് ഈ സൈനികാഭ്യാസം.

ജോയിന്റ് സീ-2025 എന്ന് പേരിട്ടിരിക്കുന്ന ഈ അഭ്യാസം മൂന്ന് ദിവസത്തോളം നീണ്ടുനിൽക്കും. അമേരിക്കയും സഖ്യകക്ഷികളും തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇരുരാജ്യങ്ങളും കരുതുന്നു. ഈ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ഈ സൈനികാഭ്യാസം നടത്തുന്നത്.

Sharjah city AG

Comments are closed.